തെലങ്കാന: ഇരുചക്രവാഹനത്തില്‍ നിന്ന് പെട്രോള്‍ മോഷണം പോകുന്നത് തടയാന്‍ ഭര്‍ത്താവ് സ്ഥാപിച്ച വൈദ്യുതീകരിച്ച മോപ്പഡില്‍ സ്പര്‍ശിച്ച യുവതിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം.
പെട്രോള്‍ മോഷണം തടയുന്നതിനായി ഭര്‍ത്താവ് രാജനര്‍ശു സ്ഥാപിച്ച വൈദ്യുതീകരിച്ച ടിവിഎസ് ചാമ്പ് ഷെഡില്‍ പാചകം ചെയ്യുന്നതിനിടെയാണ് സംഭവം. 28 കാരിയായ രാധികയാണ് മരിച്ചത്.
ജില്ലയിലെ ദൊമകൊണ്ട മണ്ഡലത്തിലെ സീതാരമ്പള്ളി ഗ്രാമത്തില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അജ്ഞാതരായ ചിലര്‍ രാജനര്‍സുവിന്റെ ഇരുചക്രവാഹനത്തില്‍ നിന്ന് രാത്രിയില്‍ പെട്രോള്‍ മോഷ്ടിക്കാറുണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
വീടിനടുത്തുള്ള ഒരു തകര മേല്‍ക്കൂരയുള്ള ഷെഡിലാണ് രാജനര്‍സു വൈദ്യുതീകരിച്ച ബൈക്ക് സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു.
ഭാര്യക്ക് ഈ കെണിയെക്കുറിച്ച് അറിയില്ലായിരുന്നു. ഷെഡില്‍ പാചകം ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ ബൈക്കില്‍ തൊട്ടതോടെ ആഘാതമേറ്റ് അവര്‍ ബോധരഹിതയായി വീണു. അയല്‍ക്കാര്‍ അവരെ കാമറെഡ്ഡി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.