ചെന്നൈ: തമിഴ്‌നാട്ടില്‍ വൈദ്യുതാഘതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. വിരുദുനഗര്‍ ജില്ലയിലെ കരിശേരി ഗ്രാമത്തില്‍ ക്ഷേത്രോത്സവത്തിനായി മൈക്ക് സെറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം.
മൈക്ക് സെറ്റ് കട നടത്തുകയായിരുന്ന തിരുപ്പതി (28), ഭാര്യ ലളിത (25), മുത്തശ്ശി പാക്യം (65) എന്നിവരാണ് മരിച്ചത്.
തിരുപ്പതി ഗ്രാമത്തിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനായി മൈക്ക് സെറ്റ് സ്ഥാപിക്കുകയായിരുന്നു ഇവര്‍. ഇതിനിടെ മുകളില്‍ നിന്നുള്ള ഒരു ഉയര്‍ന്ന വോള്‍ട്ടേജ് വയര്‍ അബദ്ധത്തില്‍ മൈക്ക് വയറില്‍ ഉരഞ്ഞു. പിന്നാലെ തിരുപ്പതിക്ക് വൈദ്യുതാഘാതമേറ്റു.
ഇതുകണ്ട ലളിതയും പാക്യവും തിരുപ്പതിയെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ക്കും വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.