New Update
/sathyam/media/media_files/5yw13yfZTrlspLig8n57.jpg)
ഡല്‍ഹി; ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോടീശ്വരനായ വ്യവസായിയും ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ സിഇഒയുമായ ഇലോണ്‍ മസ്‌ക് രംഗത്ത്.
Advertisment
ഇന്ത്യയില്‍ തന്റെ കമ്പനികള്‍ക്ക് മികച്ച ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മസ്‌ക് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ വിജയത്തിന് നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍! എന്റെ കമ്പനികള്‍ ഇന്ത്യയില്‍ ആവേശകരമായ ജോലികള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, മസ്‌ക് എക്സില്‍ കുറിച്ചു.
നരേന്ദ്ര മോദിയെ നിയുക്ത പ്രധാനമന്ത്രിയായി രാഷ്ട്രപതി ദ്രൗപതി മുര്‍മു നാമകരണം ചെയ്തിരുന്നു. അദ്ദേഹം തുടര്‍ച്ചയായ മൂന്നാം തവണയാണ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.