Advertisment

'32 ബോര്‍' എന്ന പാട്ടിന്റെ ഷൂട്ടിംഗിനിടെ നിയമ വിരുദ്ധമായി പാമ്പിനെ ഉപയോഗിച്ചു, അസഭ്യ പ്രയോഗം നടത്തി; ജയില്‍ നിന്നും പുറത്തിറങ്ങി ദിവസങ്ങള്‍ കഴിയും മുമ്പ് വീണ്ടും വെട്ടിലായി എല്‍വിഷ് യാദവ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
elvish yadav new.jpg

ഗുരുഗ്രാം: ജയില്‍ നിന്നും പുറത്തിറങ്ങി ദിവസങ്ങള്‍ കഴിയും മുമ്പ് വീണ്ടും വെട്ടിലായി യൂട്യൂബര്‍ എല്‍വിഷ് യാദവ്. '32 ബോര്‍' എന്ന പാട്ടിന്റെ ഷൂട്ടിംഗിനിടെ നിയമവിരുദ്ധമായി പാമ്പിനെ ഉപയോഗിച്ചുവെന്നും അസഭ്യപ്രയോഗം നടത്തിയെന്നുമാണ് കേസ്.

Advertisment

ഐപിസി സെഷന്‍ 294 പ്രകാരം ബഡ്ഷപൂര്‍ പൊലീസാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമവും വന്യജീവി സംരക്ഷണ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

കൂടുതല്‍ അന്വേഷണത്തിനായി എല്‍വിഷിനും ഗായകനായ ഫാസില്‍ പുരിയക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന് പുറമെ ഷൂട്ടിംഗ് റെക്കോര്‍ഡുകള്‍ പരിശോധിച്ചുവരികയാണ്.

1972ലെ വന്യജീവിസംരക്ഷണ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള വിവിധ പാമ്പുകളെ എല്‍വിഷ് യാദവും മറ്റ് 50 പേരും ഉപയോഗിക്കുന്നതായി ഇന്റര്‍നെറ്റില്‍ വൈറലായ ഒരു വീഡിയോയില്‍ പറയുന്നുണ്ടെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.

ഇത് സംബന്ധിച്ച വീഡിയോയും പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രസ്തുത വീഡിയോ ഗുഡ്ഗാവ് മാളില്‍ ചിത്രീകരിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Advertisment