/sathyam/media/media_files/2025/12/23/untitled-2025-12-23-15-07-08.jpg)
ഡല്‍ഹി: ഇന്ത്യയിലെ ചൈനീസ് എംബസി പുതിയ ഓണ്‍ലൈന്‍ വിസ അപേക്ഷാ സംവിധാനം ഡിസംബര്‍ 22 മുതല്‍ ആരംഭിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ നടപടികള്‍ കൂടുതല്‍ ലഘൂകരിക്കുന്നതിനും എംബസിയിലേക്കുള്ള നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ കുറയ്ക്കുന്നതിനുമാണ് ഈ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഷെന്‍സെന്‍ ആസ്ഥാനമായുള്ള ഗ്രേറ്റര്‍ ബേ ഏരിയ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വഷളായ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നിര്‍ണ്ണായക നീക്കമായി ഇതിനെ വിലയിരുത്തുന്നു.
ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി ഇതിനകം തന്നെ ചൈന ഓണ്‍ലൈന്‍ വിസ ആപ്ലിക്കേഷന്‍ സിസ്റ്റം ഔദ്യോഗികമായി പുറത്തിറക്കി കഴിഞ്ഞു. ഇതുവഴി ഇന്ത്യന്‍ അപേക്ഷകര്‍ക്ക് അവരുടെ വിസ അപേക്ഷകള്‍ പൂര്‍ണ്ണമായും ഡിജിറ്റലായി സമര്‍പ്പിക്കാന്‍ സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us