/sathyam/media/media_files/2026/02/14/modi-2026-02-14-15-00-56.jpg)
ഗോ​ഹ​ട്ടി: ആ​സാ​മി​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ് സൗ​ക​ര്യ​ത്തി​ൽ സി-130 ​ജെ വി​മാ​ന​ത്തി​ൽ പ​റ​ന്നി​റ​ങ്ങി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഒ​രു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​സാ​മി​ലെ​ത്തി​യ​ത്.
ച​ബു​വ എ​യ​ർ​ഫീ​ൽ​ഡി​ൽ നി​ന്ന് എ​ത്തി​യ അ​ദ്ദേ​ഹം ദേ​ശീ​യ പാ​ത 37-ലാ​ണ് ലാ​ൻ​ഡ് ചെ​യ്ത​ത്.
100 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച ഈ ​സൗ​ക​ര്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ മേ​ഖ​ല​യ്ക്കും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കും.
യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്കും ട്രാ​ൻ​സ്​പോ​ർ​ട്ട് വി​മാ​ന​ങ്ങ​ൾ​ക്കും ഒ​രേ​പോ​ലെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഈ ​റ​ൺ​വേ, ദി​ബ്രു​ഗ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ന് ഒ​രു ബ​ദ​ലാ​യി പ്ര​വ​ർ​ത്തി​ക്കും.
40 ട​ൺ വ​രെ​യു​ള്ള യു​ദ്ധ​വി​മാ​ന​ങ്ങ​ളെ​യും 74 ട​ൺ ഭാ​ര​മു​ള്ള വ​ലി​യ വി​മാ​ന​ങ്ങ​ളെ​യും വ​ഹി​ക്കാ​നു​ള്ള ശേ​ഷി ഇ​തി​നു​ണ്ട്.
ലാ​ൻ​ഡിം​ഗി​ന് ശേ​ഷം തേ​ജ​സ്, സു​ഖോ​യ്, റ​ഫാ​ൽ തു​ട​ങ്ങി​യ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​ണി​നി​ര​ന്ന 40 മി​നി​റ്റ് നീ​ണ്ട വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി സാ​ക്ഷ്യം വ​ഹി​ച്ചു.
തു​ട​ർ​ന്ന് ഗോ​ഹ​ട്ടി​യെ​യും നോ​ർ​ത്ത് ഗോ​ഹ​ട്ടി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ബ്ര​ഹ്മ​പു​ത്ര ന​ദി​ക്ക് കു​റു​കെ​യു​ള്ള നി​ർ​ണാ​യ​ക​മാ​യ പാ​ലം അ​ദ്ദേ​ഹം ജ​ന​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു.
ബം​ഗോ​റ​യി​ൽ ഐ​ഐ​എം ഗോ​ഹ​ട്ടി​യു​ടെ താ​ത്കാ​ലി​ക കാ​മ്പ​സ് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ടാ​തെ, ന​ഗ​ര​ത്തി​ലെ വാ​യു​മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നും കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം ത​ട​യു​ന്ന​തി​നു​മാ​യി നൂ​റ് പു​തി​യ ഇ​ല​ക്ട്രി​ക് ബ​സു​ക​ളും അ​ദ്ദേ​ഹം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us