"ആൽഫബെറ്റ് മുതൽ ചാനൽ വരെ ഇന്ത്യക്കാർ": ആഗോള നേതൃനിരയിലെ ഇന്ത്യൻ കരുത്തിനെ പ്രശംസിച്ച് മാക്രോൺ

'ഇന്ത്യ ആഗോള നവീകരണങ്ങളില്‍ വെറുമൊരു പങ്കാളി മാത്രമല്ല, മറിച്ച് അതിനെ നയിക്കുന്ന ശക്തിയാണ്,' എന്ന് മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
Untitled

മുംബൈ:  മുംബൈയില്‍ നടന്ന ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ ഫോറത്തില്‍ ഇന്ത്യന്‍ പ്രതിഭകളുടെ ആഗോള സ്വാധീനത്തെ വാനോളം പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ലോകത്തെ പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യന്‍ വംശജരെ അക്കമിട്ട് നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

Advertisment

പ്രശസ്ത ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡായ 'ചാനലിന്റെ' സി.ഇ.ഒ (ലീന നായര്‍) മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരില്‍ നിന്നുള്ള വ്യക്തിയാണെന്ന കാര്യം മാക്രോണ്‍ പ്രത്യേകം എടുത്തുപറഞ്ഞു.


സദസ്സിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ ഈ നിരീക്ഷണം കാരണമായി.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, ഐ.ബി.എം, അഡോബി, പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്‌സ് തുടങ്ങിയ ആഗോള ഭീമന്മാരുടെ തലപ്പത്ത് ഇന്ത്യക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


'ഇന്ത്യ ആഗോള നവീകരണങ്ങളില്‍ വെറുമൊരു പങ്കാളി മാത്രമല്ല, മറിച്ച് അതിനെ നയിക്കുന്ന ശക്തിയാണ്,' എന്ന് മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.


'ആല്‍ഫബെറ്റിന്റെ സി.ഇ.ഒ ഇന്ത്യക്കാരനാണ്. മൈക്രോസോഫ്റ്റിന്റെയും ഐ.ബി.എമ്മിന്റെയും അഡോബിയുടെയും സി.ഇ.ഒമാര്‍ ഇന്ത്യക്കാരാണ്. പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്‌സിന്റെ സി.ഇ.ഒ ഇന്ത്യക്കാരനാണ്. ചാനലിന്റെ സി.ഇ.ഒ ഇതാ ഈ സംസ്ഥാനത്തെ കൊല്‍ഹാപൂരില്‍ നിന്നുള്ളയാളാണ്... ഇന്ത്യ നവീകരണത്തെ നയിക്കുകയാണ്.'മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

Advertisment