"നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം നീണാൾ വാഴട്ടെ!", ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയെ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ്

പ്രധാനമന്ത്രി മോദിയെ കണ്ടതിനുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ സന്തോഷം പ്രകടിപ്പിച്ചു.

New Update
Untitled

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ സൗഹൃദ സംഭാഷണവുമായി പ്രധാനമന്ത്രി മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ലോകത്തിന്റെ ഭാവിക്ക് നല്ലതാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 

Advertisment

പ്രധാനമന്ത്രി മോദിയെ കണ്ടതിനുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ സന്തോഷം പ്രകടിപ്പിച്ചു.


'നന്ദി, എന്റെ സുഹൃത്ത് നരേന്ദ്ര മോദി. രാജ്യങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകുമ്പോള്‍ അവ കൂടുതല്‍ ശക്തമാകും. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം നീണാള്‍ വാഴട്ടെ!' എന്ന് അദ്ദേഹം പോസ്റ്റ് ചെയ്തു.


അതേസമയം ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയെ പ്രധാനമന്ത്രി മോദിയും പ്രശംസിച്ചു. 

'ജോഹന്നാസ്ബര്‍ഗില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രസിഡന്റ് മാക്രോണിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വിവിധ വിഷയങ്ങളില്‍ ഞങ്ങള്‍ ഉപയോഗപ്രദമായ ചര്‍ച്ച നടത്തി. ആഗോള നന്മയ്ക്ക് ഇന്ത്യ-ഫ്രാന്‍സ് ബന്ധം ഒരു സുപ്രധാന ശക്തിയായി തുടരുന്നു.' പ്രധാനമന്ത്രി മോദി ഫ്രഞ്ച് ഭാഷയില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

Advertisment