പാർലമെന്റ് അംഗം മഹുവ മൊയ്ത്രയോട് കേന്ദ്രസർക്കാർ ചെയ്തത് കടുത്ത നീതി നിഷേധം; എതിർക്കുന്നവരെ നിശബ്ദമാക്കാനുള്ള ബിജെപിയുടെ കുടില തന്ത്രമാണിത്; വിമർശനവുമായി ഇ.ടി മുഹമ്മദ്‌ ബഷീർ എംപി

author-image
ഇ.എം റഷീദ്
New Update
B

തിരുവനന്തപുരം: പാർലമെന്റ് അംഗമായ മഹുവ മൊയ്ത്രയോട് കേന്ദ്രസർക്കാർ ചെയ്തത് കടുത്ത നീതി നിഷേധമാണെന്നും തങ്ങൾക്കെതിരായി ശക്തമായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന വ്യക്തികളെ നിശബ്ദമാക്കാനുള്ള ബിജെപിയുടെ കുടില തന്ത്രമാണ് ഇതിലൂടെ പ്രയോഗിച്ചതെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ നേതാവ് ഇ ടി മുഹമ്മദ്‌ ബഷീർ എം പി. ഫെയിസ്ബുക്ക്‌ പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisment

"ഇന്ന് 12 മണിക്ക് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്‌ ഓൺലൈൻ ആയി അയച്ചു എന്ന് പറയുന്നവർ ഉച്ചയ്ക്ക് രണ്ടുമണിക്ക് തന്നെ അത് പാർലമെന്റ് നടപടിക്ക് വേണ്ടി കൊണ്ടുവന്നത് ഇക്കാലംവരെ കേട്ട് കേൾവി പോലുമില്ലാത്ത പ്രാകൃതമായൊരു നടപടിയാണ്.

കൊലകുറ്റം ചുമത്തപ്പെട്ടവന് പോലും തങ്ങൾക്ക് പറയാനുള്ളത് കേൾക്കുവാൻ രാജ്യത്തെ നിയമവ്യവസ്ഥ അനുവദിക്കുന്നുണ്ട്. എന്നാൽ പാർലമെന്റിൽ അവർക്കെതിരെ വിമർശനം ഉയർന്നുവന്നപ്പോൾ ഭരണപക്ഷത്തിന് സംസാരിക്കാൻ ഇഷ്ടംപോലെ സമയം നൽകുകയും ഏതാനും മിനിറ്റെങ്കിലും സംസാരിക്കാൻ തനിക്ക് അവസരം വേണമെന്നുള്ള മഹുവ മൊയ്ത്രയുടെ അഭ്യർത്ഥന നിരസിക്കുകയാണുണ്ടായത്."

ഇതിനെതിരായി പ്രതിപക്ഷ നീക്കം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. രാജ്യം ഒന്നാകെ ഇത്തരം നീതിനിഷേധത്തിന് എതിരായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും ഇ ടി മുഹമ്മദ്‌ ബഷീർ എം പി പറഞ്ഞു.

Advertisment