രാജ്യവ്യാപകമായി 20% എത്തനോൾ കലർന്ന പെട്രോൾ നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. ഈ നയം ലക്ഷക്കണക്കിന് വാഹനമോടിക്കുന്നവരെ അവരുടെ വാഹനങ്ങൾക്ക് അനുയോജ്യമല്ലാത്ത ഇന്ധനം ഉപയോഗിക്കാൻ നിർബന്ധിതരാക്കുന്നുവെന്ന് ഹർജിക്കാരൻ

എല്ലാ പെട്രോള്‍ പമ്പുകളിലും വിതരണ യൂണിറ്റുകളിലും എത്തനോള്‍ ലേബല്‍ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

New Update
Untitled

ഡല്‍ഹി: 20 ശതമാനം എത്തനോള്‍ കലര്‍ന്ന പെട്രോള്‍ രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഈ നയം പ്രകാരം, 20 ശതമാനം എത്തനോള്‍ കലര്‍ന്ന പെട്രോള്‍ വില്‍പ്പന നിര്‍ബന്ധമാണ്.


Advertisment

ലക്ഷക്കണക്കിന് വാഹനമോടിക്കുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഇന്ധനം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് അഭിഭാഷകനായ അക്ഷയ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.


എല്ലാ പെട്രോള്‍ പമ്പുകളിലും എത്തനോള്‍ രഹിത പെട്രോള്‍ ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

എല്ലാ പെട്രോള്‍ പമ്പുകളിലും വിതരണ യൂണിറ്റുകളിലും എത്തനോള്‍ ലേബല്‍ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Advertisment