/sathyam/media/media_files/2026/02/03/untitled-2026-02-03-13-30-32.jpg)
ഡല്‍ഹി: ആഗോള വ്യാപാര രംഗത്ത് കരുത്തറിയിച്ച് ഇന്ത്യ. അമേരിക്കയുമായും യൂറോപ്യന്‍ യൂണിയനുമായും ചരിത്രപരമായ വ്യാപാര കരാറുകളില്‍ ഇന്ത്യ ഒപ്പുവെച്ചു.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ കയറ്റുമതിയില്‍ 150 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവ് ഈ കരാറുകളിലൂടെ പ്രതീക്ഷിക്കുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലി അമേരിക്ക ഏര്‍പ്പെടുത്തിയ അധിക നികുതികള്‍ പിന്‍വലിച്ചതും, യൂറോപ്പിലേക്കുള്ള 99.5% ഉല്‍പ്പന്നങ്ങളുടെയും നികുതി ഒഴിവാക്കിയതുമാണ് ഈ കരാറുകളിലെ പ്രധാന നേട്ടം.
അമേരിക്കയുമായുള്ള കരാറിലെ ഏറ്റവും വലിയ നേട്ടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന 18 ശതമാനം നികുതി ഇളവാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് പ്രതികാരമായി ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 25% അധിക പിഴ ഒഴിവാക്കി.
സ്റ്റീല്‍ കയറ്റുമതിയില്‍ 2 ബില്യണ്‍ ഡോളറിന്റെയും, ഔഷധ മേഖലയില്‍ 10 ബില്യണ്‍ ഡോളറിന്റെയും ലാഭം പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ വിപണിയിലെ ജനറിക് മരുന്നുകള്‍ക്ക് ഇനി വില കുറയും.
60 ശതമാനം വരെ നികുതി നേരിട്ടിരുന്ന കടല്‍വിഭവ കയറ്റുമതിക്ക് പുതിയ കരാറോടെ വലിയ ഉണര്‍വ് ലഭിക്കും. രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടന്ന ഈ കരാര്‍ ജനുവരി 27-നാണ് ഒപ്പുവെച്ചത്.
ഇന്ത്യയില്‍ നിന്നുള്ള 99.5% ഉല്‍പ്പന്നങ്ങള്‍ക്കും യൂറോപ്പില്‍ ഇനി 'സീറോ' ടാക്‌സ് ആയിരിക്കും. ലെതര്‍ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും ഗുണം ലഭിക്കുക.
യൂറോപ്യന്‍ കാറുകളുടെ നികുതി 110 ശതമാനത്തില്‍ നിന്ന് ഘട്ടം ഘട്ടമായി 10 ശതമാനത്തിലേക്ക് കുറയ്ക്കും. വൈന്‍, സ്പിരിറ്റ് എന്നിവയുടെ നികുതിയും പകുതിയിലധികം കുറച്ചു.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്ക്ക് 590 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us