ആയുഷ്മാൻ വായോ വന്ദന കാർഡിൽ ആവേശകരമായ പുതിയ അപ്‌ഡേറ്റ്- അറിഞ്ഞിരിക്കാം

New Update
vaya vardhan card

ഡൽഹി : പാർലമെന്ററി കമ്മിറ്റി ബുധനാഴ്ച രാജ്യസഭയിൽ സമർപ്പിച്ച 163 മത്തെ റിപ്പോർട്ടിലെ പുതിയ നിർദ്ദേശങ്ങൾ താഴെപ്പറയും പ്രകാരമാണ്.

Advertisment

01 . ആയുഷ്മാൻ വായോ വന്ദന ചിക്ത്സക്കുള്ള പ്രായപരിധി 75 ൽ നിന്നും 60 ആയി കുറയ്ക്കണം.

02. ആളുകളുടെ സാമ്പത്തികസ്ഥിതി നോക്കാതെ ഒരു കുടുംബ ത്തിന് പ്രതിവർഷം 10 ലക്ഷം രൂപവരെയുള്ള ചികിത്സ സൗജന്യ മാക്കണം. മുൻപ് ഇത് 5 ലക്ഷമായിരുന്നു.

03 . വായോ വന്ദന ചിക്ത്സയിൽ വരുന്ന പാക്കേജുകളിൽ മാറ്റം അനിവാര്യമാണ്.ഗുരുതരരോഗങ്ങൾക്കു വരുന്ന ഉയർന്ന ചെലവും റേഡിയോളജിക്കൽ ഡയഗ്നോസ്റ്റിക്‌സ് ( CT .MRI,ന്യൂക്ലിയർ ഇമേ ജിംഗ് ) ഉൾപ്പെടുന്ന പുതിയ പാക്കേജ് പ്രഖ്യാപിക്കണം.

04. നിലവിലെ വായോ വന്ദന കാർഡ് പ്രകാരം 70 വയസ്സിനുമു കളിലുള്ളവർക്കുള്ള ചികിത്സയ്ക്കായി 1443 കോടി രൂപ കേന്ദ്രസ ർക്കാർ മാറ്റി വച്ചിട്ടുണ്ട്. എന്നാൽ സമിതിയുടെ കണ്ടെത്തലിൽ ജനങ്ങൾക്ക് കൂടുതൽ മികച്ച ചികിത്സാ സംവിധാനം ഉറപ്പുവരു ത്താൻ അര്ഹതയുള്ളവരുടെ പ്രായപരിധി കുടുംബത്തിന്റെ വാർഷിക വരുമാനം കണക്കാക്കാതെ 60 ആക്കുകയും തുക പ്രതിവർഷം 10 ലക്ഷമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാ ണെന്നാണ്.

റിപ്പോർട്ട് സർക്കാർ അംഗീകരിച്ച് രാജ്യസഭാ പാസ്സാക്കിക്കഴിഞ്ഞ് ലോക്‌സഭയും പാസ്സാക്കുന്നതോടെ നിയമമായി മാറുകയാണ്. ഒരു ജനതയെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസം പകരുന്ന ഒരു വാർ ത്തയാണിത്. ഇന്നത്തെ ഭാരിച്ച ടെസ്റ്റുകളും ചികിത്സാച്ചെല വുകളും  പലർക്കും താങ്ങാനാകുന്നതല്ല.


കേന്ദ്രസർക്കാർ  ആയുഷ്മാൻ വായോ വന്ദന പ്രോജക്റ്റ് കഴിഞ്ഞ ഒക്ടോബർ 29, 2024 ന് പ്രാബല്യത്തിൽ കൊണ്ടുവന്നതാണ്. പല സംസ്ഥാനങ്ങളും ഇത് നടപ്പാക്കിയും വരുന്നു. എന്നാൽ നിർഭാഗ്ര്യ കാരമെന്നു പറയട്ടെ കേരളം ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രവുമായി ചർച്ച നടത്തി ഇത് സംസ്ഥാനത്തു നടപ്പാക്കാനുള്ള ഇച്ഛാശക്തിപോലും പ്രകടിപ്പിച്ചു കാണുന്നില്ല.


സീനിയർ സിറ്റിസൺസിന് ഏറെ പ്രയോജനകരമായ ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കേണ്ടത് അത്യന്തം അനിവാര്യമാണ്. അതി നുള്ള നീക്കങ്ങൾ സർക്കാർ ഇപ്പോൾത്തന്നെ നടത്തേണ്ടതുണ്ട്. കാരണം വലിയ ജീവിതച്ചെലവുകൾ മൂലം വൃദ്ധജനങ്ങളുടെ സംരക്ഷണവും ചികിത്സയും മക്കൾക്ക് താങ്ങാനാകാത്ത സ്ഥിതിയാണ്. image.png