പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയെ കാത്തിരിക്കുന്നത് തിരിച്ചടി ? എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്‌

പഞ്ചാബില്‍ കോണ്‍ഗ്രസ് ഏഴ് മുതല്‍ ഒമ്പത് സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പോള്‍ പ്രവചിക്കുന്നു

author-image
പൊളിറ്റിക്കല്‍ ബ്യൂറോ
Updated On
New Update
Bhagwant Mann arvind kejriwal

ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസ് ഏഴ് മുതല്‍ ഒമ്പത് സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പോള്‍ പ്രവചിക്കുന്നു. ബിജെപി രണ്ട് മുതല്‍ നാലു സീറ്റുകളും, ആം ആദ്മി പാര്‍ട്ടി 0-2 സീറ്റുകളും നേടിയേക്കുമെന്നാണ് പ്രവചനം. ശിരോമണി അകാലിദളിന് 2-3 സീറ്റുകളാണ് സാധ്യത. 

Advertisment

ബിജെപി മൂന്ന് മുതല്‍ അഞ്ച് സീറ്റുകളും, കോണ്‍ഗ്രസ്4-6 സീറ്റുകളും, എഎപി നാലു സീറ്റുകളും നേടുമെന്ന് ടൈംസ് നൗ പ്രവചിക്കുന്നു. എഎപി മൂന്ന് മുതല്‍ ആറു സീറ്റുകള്‍ നേടുമെന്നാണ മട്രീസ് എക്‌സിറ്റ് പോള്‍ പറയുന്നത്. ശിരോമണി അകാലിദള്‍ ഒന്ന് മുതല്‍ നാലു സീറ്റുകളും, ബിജെപി 0-2 സീറ്റുകളും കോണ്‍ഗ്രസ് 0-3 സീറ്റുകളും നേടിയേക്കുമെന്ന് ഈ പ്രവചനം വിലയിരുത്തുന്നു.

Advertisment