New Update
/sathyam/media/media_files/2025/10/21/expressway-2025-10-21-14-07-00.jpg)
ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫത്തേഹാബാദിലെ ആഗ്ര-ലഖ്നൗ എക്സ്പ്രസ്വേയില്‍ ദീപാവലി ബോണസ് ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ഗേറ്റുകള്‍ തുറന്നിട്ടതോടെ ആയിരക്കണക്കിന് വാഹനങ്ങള്‍ ടോള്‍ ഇല്ലാതെ കടന്നുപോയി.
Advertisment
ടോള്‍ പിരിവ് തടസ്സപ്പെട്ടതോടെ പോലീസെത്തിയാണ് സാധാരണ ഗതാഗതത്തിന് സൗകര്യമൊരുക്കിയത്. ശ്രീ സൈന്‍ & ഡാറ്റര്‍ കമ്പനിയുടെ കീഴിലുള്ള ഫത്തേഹാബാദ് ടോള്‍ പ്ലാസയിലെ 21 ജീവനക്കാര്‍ക്ക് ദീപാവലി ബോണസായി 1100 രൂപ മാത്രമാണ് ലഭിച്ചത്.
ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് പ്രതിഷേധം ആരംഭിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലാണ് കമ്പനി ടോളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തത്. ഇത് ഉത്സവ ബോണസ് കണക്കാക്കുന്നതിലും വിതരണം ചെയ്യുന്നതിലും തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കി.