കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് 14കാരിയുമായി മുംബൈയിലേക്ക്, മകളാണെന്ന് ഹോട്ടല്‍ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് മുറിയെടുത്തു, ലൈംഗികാതിക്രമത്തിനിടെ കുഴഞ്ഞുവീണ് ഫാക്ടറി മാനേജര്‍ മരിച്ചു

14കാരിയെ പീഡിപ്പിക്കുന്നതിനിടെ പ്രതി കുഴഞ്ഞുവീണു മരിച്ചു

New Update
1do not cross

മുംബൈ: 14കാരിയെ പീഡിപ്പിക്കുന്നതിനിടെ പ്രതി കുഴഞ്ഞുവീണു മരിച്ചു. ഗുജറാത്തിലെ ഒരു ഡയമണ്ട് ഫാക്ടറിയുടെ മാനേജരാണ് പ്രതി. നവംബർ 2 ന് മുംബൈയിലെ ഹോട്ടലിൽ വച്ച് അതേ ഫാക്ടറിയിൽ ജോലി ചെയ്യുന്ന 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെയാണ് മരിച്ചത്.

Advertisment

ദരിദ്രമായ പശ്ചാത്തലമായിരുന്നു പെണ്‍കുട്ടിയുടേത്. പിതാവ് തളര്‍വാതരോഗിയായിരുന്നു. ഈ കുടുംബത്തിന് ഫാക്ടറി മാനേജരാണ് സാമ്പത്തിക സഹായം ചെയ്തിരുന്നത്. സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പെണ്‍കുട്ടിയെ മുംബൈയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 14കാരി ഫാക്ടറിയില്‍ ജോലിക്ക് പോയി തുടങ്ങിയതും. മാനേജരെ വിശ്വാസമായിരുന്നു കുടുംബം പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം പുറത്തേക്ക് പോകാനും അനുവദിച്ചിരുന്നു.

ഒക്ടോബര്‍ 29നും ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. താന്‍ മുംബൈയിലേക്ക് പോകുന്നുണ്ടെന്നും, പെണ്‍കുട്ടിയെയും കൂടെ വിടാമോയെന്നും ഇയാള്‍ ചോദിച്ചു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ 9.30-ഓടെ ഇയാള്‍ പെണ്‍കുട്ടിയെയും കൊണ്ട് മുംബൈയിലേക്ക് പോയി. 

വ്യാജ ആധാര്‍ കാര്‍ഡ് ഹാജരാക്കിയാണ് മുംബൈയില്‍ മുറിയെടുത്തത്. കൂടെയുള്ളത് മകളാണെന്നാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്. ശനിയാഴ്ച വൈകുന്നേരം പ്രതി ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മരുന്ന് കഴിച്ച്‌ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍ പെണ്‍കുട്ടി വിവരം ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Advertisment