"ബിജെപി അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് ശരിയായ സമയത്ത് നടക്കും. പ്രശ്നങ്ങളൊന്നുമില്ല. മോഹൻ ഭാഗവതിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം ഈ തീരുമാനങ്ങള്‍ ബിജെപിയാണ് എടുക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

New Update
fadnavisUntitledgas

ഡല്‍ഹി: ബിജെപി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംഘമാണെങ്കില്‍ ഇത്രയധികം സമയം എടുക്കില്ലായിരുന്നു എന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത്. 

Advertisment

ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം ഈ തീരുമാനങ്ങള്‍ ബിജെപിയാണ് എടുക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


'ബിജെപിക്ക് ഒരു അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ അതിന്റേതായ പ്രക്രിയയുണ്ട്. ഈ തീരുമാനങ്ങള്‍ ഞങ്ങള്‍ എടുക്കുന്നില്ല, അത് പാര്‍ട്ടിയാണ് എടുക്കുന്നത് എന്നതിലേക്കാണ് ആര്‍എസ്എസ് മേധാവിയുടെ മറുപടി സൂചന നല്‍കിയത്,' ഫഡ്‌നാവിസ് പറഞ്ഞു.


 'ബിജെപി അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് ശരിയായ സമയത്ത് നടക്കും. പ്രശ്‌നങ്ങളൊന്നുമില്ല.' ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

Advertisment