മുംബൈ: അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം മഹായുതി സഖ്യത്തിനുള്ളിലെ മൂന്ന് സഖ്യകക്ഷികളും ഒരുമിച്ച് തീരുമാനിക്കുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്.മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കും.
ബിജെപി-ശിവസേന-എന്‍സിപി സഖ്യത്തിനുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പ്രതികരണം. മൂന്ന് ഗ്രൂപ്പുകളും ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 288ല്‍ 233 സീറ്റുകള്‍ നേടിയാണ് മഹായുതി സഖ്യം ഉജ്ജ്വല വിജയം നേടിയത്.
എന്നാല്‍, ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും അടുത്ത സര്‍ക്കാരിനെ ആര് നയിക്കുമെന്ന കാര്യത്തില്‍ സഖ്യത്തിന് ഇതുവരെ തീരുമാനമായിട്ടില്ല.