മുംബൈ: ഛാവ സിനിമ ഔറംഗസേബിനെതിരെയുള്ള ജനങ്ങളുടെ രോഷം ആളിക്കത്തിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
തിങ്കളാഴ്ച വൈകുന്നേരം നഗരത്തിലെ ഹന്‍സപുരി, മഹല്‍ പ്രദേശങ്ങളില്‍ ഉണ്ടായ അക്രമാസക്തമായ സംഘര്‍ഷത്തില്‍ കുറഞ്ഞത് 30 പേര്‍ക്ക് പരിക്കേറ്റു, നിരവധി വാഹനങ്ങളും കത്തിനശിച്ചു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
ഛാവ സിനിമ ഇപ്പോഴും ഔറംഗസേബിനെതിരെ ജനങ്ങളുടെ കോപം ജ്വലിപ്പിച്ചിട്ടുണ്ട്, എല്ലാവരും മഹാരാഷ്ട്രയെ സമാധാനപരമായി നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
നാഗ്പൂരില്‍ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. മതപരമായ ഉള്ളടക്കമുള്ള വസ്തുക്കള്‍ കത്തിച്ചതായി കിംവദന്തികള്‍ പ്രചരിച്ചു.
ഇത് നന്നായി ആസൂത്രണം ചെയ്ത ആക്രമണമാണെന്ന് തോന്നുന്നു. ക്രമസമാധാനം കൈയിലെടുക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്നും നാഗ്പൂര്‍ അക്രമത്തെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.