പട്ന: വ്യാജ ഡോക്ടർ നടത്തിയ ശസ്ത്രക്രിയയിൽ 15 വയസുകാരന് ദാരുണാന്ത്യം. ബീഹാറിലെ സരൺ ജില്ലയിലാണ് സംഭവം.
പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്താൻ ഇയാൾ ആശ്രയിച്ചത് യൂട്യൂബ് വീഡിയോകളെയാണ്. കുട്ടിയുടെ മരണത്തിന് പിന്നാലെ ഡോക്ടർ ഒളിവിലാണ്.
അജിത് കുമാർ പുരി എന്ന ‘ഡോക്ടർ’ നടത്തുന്ന ക്ലിനിക്കിലാണ് സംഭവം. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിന് പിന്നാലെയാണ് കൗമാരക്കാരനെ വീട്ടുകാർ അജിത് കുമാറിൻ്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇയാൾ മകനെ ഓപ്പറേഷൻ ചെയ്യാൻ തുടങ്ങിയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. മൊബൈൽ ഫോണിൽ യൂട്യൂബ് വീഡിയോകൾ കണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് ഇവരുടെ ആരോപണം.