ഫരീദാബാദില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ജമ്മു കശ്മീര്‍ പോലീസ്: ഡോക്ടറില്‍ നിന്ന് 300 കിലോ ആര്‍ഡിഎക്‌സും രണ്ട് എകെ-47 തോക്കുകളും പിടികൂടി. പിടിയിലായ ഡോക്ടര്‍മാരുടെ എണ്ണം രണ്ടായി. മൂന്നാമനായി തിരച്ചില്‍ തുടരുന്നു

തുടര്‍ന്ന് ഫരീദാബാദിലുള്ള ഡോ. മുഫാസില്‍ ഷക്കീലിന്റെ വാടക വസതിയിലും പോലീസ് റെയ്ഡ് നടത്തി. 300 കിലോ സ്‌ഫോടകവസ്തുക്കളും എകെ 47 റൈഫിളും കണ്ടെടുത്തു. 

New Update
Untitled

ഡല്‍ഹി: ഫരീദാബാദില്‍ വന്‍ ഭീകരാക്രമണ പദ്ധതി ജമ്മു കശ്മീര്‍ പോലീസ് തകര്‍ത്തു. പോലീസ് നടത്തിയ റെയ്ഡുകളെ തുടര്‍ന്നാണ് ഭീകരാക്രമണ പദ്ധതി പരാജയപ്പെട്ടത്.  കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ടാമത്തെ ഡോക്ടർ നൽകിയ വിവരങ്ങളെ തുടർന്നാണ് ഈ കണ്ടെത്തൽ

Advertisment

അറസ്റ്റിലായ ഡോ. ആദില്‍ അഹമ്മദ് റാത്തറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് ഏകദേശം 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍, രണ്ട് എകെ-47 റൈഫിളുകള്‍, വന്‍ വെടിക്കോപ്പുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.


നേരത്തെ ഡോ. അദീലുമായി ബന്ധപ്പെട്ട ഒരു ലോക്കറില്‍ നിന്ന് ഒരു എകെ-47 റൈഫിളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത മറ്റൊരു ഡോക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വന്‍തോതിലുള്ള ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിരിക്കുന്നത്.

ഒക്ടോബര്‍ 27 ന് ശ്രീനഗറില്‍ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ ഡോ. അദീല്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

നവംബര്‍ 6 നാണ് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകള്‍ പതിച്ചതിന് ഡോ. അദീല്‍ റാത്തറിനെ അറസ്റ്റ് ചെയ്തത്. തെക്കന്‍ കശ്മീരിലെ ഖാസിഗുണ്ട് നിവാസിയായ ഡോ. അദീല്‍ അഹമ്മദിനെ സഹാറന്‍പൂരിലെ അമാബല റോഡിലെ ഒരു ആശുപത്രിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.


ശനിയാഴ്ച പോലീസ് അനന്ത്നാഗില്‍ നടത്തിയ റെയ്ഡില്‍ ഡോ. അദീലിന്റെ ലോക്കറില്‍ നിന്ന് ഒരു എകെ-47 റൈഫിള്‍ കണ്ടെടുത്തു. 2024 ഒക്ടോബര്‍ വരെ അദ്ദേഹം ജിഎംസി അനന്ത്നാഗില്‍ സീനിയര്‍ റെസിഡന്റായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് മറ്റൊരു ഡോക്ടറായ മുസാമിലിനെയും ഇതേ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു.


തുടര്‍ന്ന് ഫരീദാബാദിലുള്ള ഡോ. മുഫാസില്‍ ഷക്കീലിന്റെ വാടക വസതിയിലും പോലീസ് റെയ്ഡ് നടത്തി. 300 കിലോ സ്‌ഫോടകവസ്തുക്കളും എകെ 47 റൈഫിളും കണ്ടെടുത്തു. 

മൂന്ന് ഡോക്ടര്‍മാരും അന്‍സാര്‍-ഗജ്വത്-ഉല്‍-ഹിന്ദുമായി ബന്ധമുള്ളവരാണ്. അറസ്റ്റിലായ ഡോക്ടര്‍മാരില്‍ ഒരാള്‍ അനന്ത്‌നാഗില്‍ നിന്നുള്ളയാളും മറ്റൊരാളായ മുജാമില്‍ ഷക്കീല്‍ പുല്‍വാമ സ്വദേശിയുമാണ്. സംഘത്തിലെ മൂന്നാമത്തെ ഡോക്ടറെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചിൽ പുരോഗമിക്കുകയാണ്.

Advertisment