/sathyam/media/media_files/2025/11/10/untitled-2025-11-10-15-28-56.jpg)
ഡല്‍ഹി: ഹരിയാനയിലെ ഫരീദാബാദിലെ മറ്റൊരു വീട്ടില്‍ നിന്ന് 2563 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. പ്രാഥമിക അന്വേഷണത്തില്‍, സ്‌ഫോടകവസ്തുക്കള്‍ അമോണിയം നൈട്രേറ്റ് ആണെന്ന് കണ്ടെത്തി.
രണ്ടാമത്തെ വീട് ഫത്തേപൂര്‍ ടാഗ ഗ്രാമത്തിലാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ന് രാവിലെ, ജമ്മു കശ്മീര്‍ പോലീസും ഫരീദാബാദ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ജെയ്ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നീ സംഘടനകളുടെ ഒരു ഭീകര മൊഡ്യൂള്‍ തകര്‍ക്കുകയും ഏകദേശം 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. യുഎപിഎ നിയമം, ബിഎന്‍എസ്, സ്‌ഫോടകവസ്തു നിയമം, ആയുധ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us