/sathyam/media/media_files/2025/10/24/money-2025-10-24-16-32-54.jpg)
ഇ​ൻ​ഡോ​ർ: ക​ർ​ഷ​ക​നെ ആ​ക്ര​മി​ച്ച് 25 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ അ​ശോ​ക് ന​ഗ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.
മൂ​ന്ന് അ​ക്ര​മി​ക​ൾ ചേ​ർ​ന്ന് ഒ​രു ക​ർ​ഷ​ക​ന്‍റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 25 ല​ക്ഷം രൂ​പ​യു​ടെ ബാ​ഗ് ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു.
ത​മോ​യ ചാ​ക്ക് ഗ്രാ​മ​ത്തി​ലെ 47കാ​ര​നാ​യ ക​ർ​ഷ​ക​ൻ ല​ഖ്​വി​ന്ദ​ർ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം.
ബ​ന്ധു​വി​ന്‍റെ കൈ​യി​ൽ​നി​ന്നു ക​ടം വാ​ങ്ങി​യി​രു​ന്ന പ​ണം തി​രി​ക​ന​ൽ​കാ​ൻ വീ​ട്ടി​ൽ​നി​ന്ന് അ​ശോ​ക് ന​ഗ​റി​ലെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.
വ​ഴി​യി​ൽ ത​ട​ഞ്ഞ് മു​ള​ക് പൊ​ടി എ​റി​ഞ്ഞ് അ​ക്ര​മി​ക​ൾ ബാ​ഗ് ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. അലറിക്കരഞ്ഞ ഇദ്ദേഹത്തെ ഗ്രാമീണരാണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എത്തിച്ചത്.
ഇ​ര​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ലം പ​രി​ശോ​ധി​ച്ച​താ​യും പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ ഓ​ഫ് പോ​ലീ​സ് വി​വേ​ക് ശ​ർ​മ പ​റ​ഞ്ഞു.
ആഴ്ചകൾക്കു മുമ്പ് സദോരയിൽ മറ്റൊരു കർഷകനെ ആക്രമിച്ച് മാസ്ക് ധാരികൾ 20 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us