"കർഷകർ സുരക്ഷിതർ, താൽപ്പര്യങ്ങൾ ബലികഴിക്കില്ല"; ഉപരോധമില്ലാത്ത രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; വ്യാപാര കരാറിൽ വിശദീകരണം

അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഇല്ലാത്ത ഏത് രാജ്യങ്ങളില്‍ നിന്നും വിപണി നിരക്കനുസരിച്ച് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ തുടരും.

New Update
Untitled

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ധാരണയായ പുതിയ വ്യാപാര കരാറില്‍ ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനല്‍കി ഔദ്യോഗിക വൃത്തങ്ങള്‍.

Advertisment

കാര്‍ഷിക-ക്ഷീര മേഖലകളില്‍ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.


അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി വിപണി തുറന്നുകൊടുക്കുമ്പോഴും ഇന്ത്യന്‍ കര്‍ഷകരെയും ക്ഷീരകര്‍ഷകരെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങള്‍ കരാറിലില്ല. സെന്‍സിറ്റീവ് ആയ കാര്‍ഷിക മേഖലകള്‍ക്ക് നിലവിലുള്ള സംരക്ഷണം തുടരും.


റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടയിലും ഇന്ത്യ നിലപാട് വ്യക്തമാക്കി.

അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഇല്ലാത്ത ഏത് രാജ്യങ്ങളില്‍ നിന്നും വിപണി നിരക്കനുസരിച്ച് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ തുടരും. രാജ്യത്തിന്റെ ഇന്ധന സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള തീരുമാനമാണിതെന്ന് ഉറവിടങ്ങള്‍ സൂചിപ്പിച്ചു.


കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ വിപണി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി പൂര്‍ണ്ണമായി തുറന്നുകൊടുക്കുമെന്ന ആശങ്കകള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമാകും മുന്നോട്ടുള്ള നീക്കമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിലൂടെ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് ലഭിക്കുന്ന വലിയ നേട്ടങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ കരാര്‍ ഒപ്പിട്ടതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Advertisment