/sathyam/media/media_files/2026/02/19/farmers-2026-02-19-12-53-13.jpg)
ബെംഗളൂരു: കൃഷി ഉപജീവനമാക്കിയ ഗ്രാമീണരായ യുവാക്കളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്ന യുവതികള്‍ക്ക് പ്രത്യേക അലവന്‍സും പദവിയും നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യം. കുനിഗല്‍ മണ്ഡലത്തിലെ എംഎല്‍എ ഡോ. എച്ച്.ഡി. രംഗനാഥാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്.
കൃഷിയെ ആശ്രയിച്ചു കഴിയുന്ന ഗ്രാമീണരായ യുവാക്കള്‍ക്ക് വിവാഹ ആലോചനകള്‍ ലഭിക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. കൃഷിയുള്ള വീടുകളിലേക്ക് വരാന്‍ പെണ്‍കുട്ടികള്‍ വിമുഖത കാണിക്കുന്നത് മൂലം പലര്‍ക്കും 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കുന്നില്ല.
ഈ സാഹചര്യം കര്‍ഷക കുടുംബങ്ങളില്‍ വലിയ മാനസിക-സാമൂഹിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. യുവാക്കള്‍ കൃഷി ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറുന്നതിനും ഇത് കാരണമാകുന്നുണ്ട്.
അര്‍ഹമായ അംഗീകാരവും സാമ്പത്തിക ആനുകൂല്യവും നല്‍കിയാല്‍ ഈ പ്രവണതയ്ക്ക് മാറ്റമുണ്ടാകുമെന്നും ഗ്രാമീണ മേഖലയിലെ കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.
വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും കര്‍ഷക സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us