Advertisment

പുതുവർഷം, പുതിയ പ്രതീക്ഷകൾ ! കർഷകർക്ക് സർക്കാരിൻ്റെ വൻ ആശ്വാസം: ജാമ്യമില്ലാതെ രണ്ട് ലക്ഷം രൂപ വായ്പ ലഭിക്കും. പിഎം കിസാൻ്റെ 19-ാം ഗഡു ഉടൻ

എല്ലാ വര്‍ഷവും ഉണ്ടാകുന്ന പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടം ഒഴിവാക്കാന്‍ ഇത് കര്‍ഷകരെ സഹായിക്കും.

New Update
paddy farmers

ഡല്‍ഹി: കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്ന് വന്‍ ആശ്വാസം. പുതിയ ഇളവ് പ്രകാരം കര്‍ഷകര്‍ക്ക് ജാമ്യമില്ലാതെ രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

Advertisment

ഇതോടൊപ്പം പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും 19-ാം ഗഡുവിലും കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.

ജാമ്യമില്ലാതെ രണ്ട് ലക്ഷം രൂപ വായ്പ


ഗ്യാരണ്ടി ഇല്ലാതെ കര്‍ഷകര്‍ക്കുള്ള വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇനി കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ യാതൊരു ജാമ്യവുമില്ലാതെ വായ്പയെടുക്കാം


നേരത്തെ ഈ പരിധി 1.60 ലക്ഷം രൂപയായിരുന്നത് ഇപ്പോള്‍ 2 ലക്ഷം രൂപയായി ഉയര്‍ത്തി. ഈ തീരുമാനത്തോടെ കൃഷിയുമായി ബന്ധപ്പെട്ട് കൂടുതല്‍ സാമ്പത്തിക സഹായം കര്‍ഷകര്‍ക്ക് ലഭിക്കും.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയ്ക്ക് കീഴില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് നല്‍കുന്നത്. ഈ തുക മൂന്ന് ഗഡുക്കളായി വിതരണം ചെയ്യുന്നു.

ഇതുവരെ 18 ഗഡുക്കളാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയേക്കാവുന്ന 19-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍. രാജ്യത്തെ 13 കോടിയിലധികം കര്‍ഷകര്‍ക്ക് ഈ ഗഡുവിന്റെ പ്രയോജനം ലഭിക്കും.

വിള ഇന്‍ഷുറന്‍സ് പദ്ധതി 


പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 69,515 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ 2025-26 വരെ ഈ തുക ലഭ്യമാകും


എല്ലാ വര്‍ഷവും ഉണ്ടാകുന്ന പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടം ഒഴിവാക്കാന്‍ ഇത് കര്‍ഷകരെ സഹായിക്കും.

ഡിഎപി വളത്തിന് കുറഞ്ഞ വില


കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഡിഎപി വളം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ കൂടുതല്‍ വിലയുണ്ടായിരുന്ന 50 കിലോഗ്രാം ഡിഎപി ബാഗ് 1350 രൂപയ്ക്ക് ലഭിക്കും


ഈ തീരുമാനത്തോടെ കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ കൃഷിക്കാവശ്യമായ വളം ലഭിക്കുമെന്നതിനാല്‍ കര്‍ഷകരുടെ ചെലവ് കുറയും.

Advertisment