ഇന്ത്യ–യു.എസ് വ്യാപാര കരാറിനെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ കർഷകർ. ഗ്രാമങ്ങളിലുടനീളം ട്രംപിന്‍റെയും മോദിയുടെയും കോലം കത്തിക്കും. സമ്മർദ കരാർ കർഷകർക്ക് അപകടമെന്ന് കർഷക സംഘടനകൾ

New Update
2791523-untitled-1

ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാർ കർഷകർക്ക് അപകടകരമാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. കേന്ദ്രസർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും കരാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisment

അമേരിക്ക സബ്‌സിഡി നൽകുന്ന ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതോടെ സ്വദേശി കർഷകർക്ക് വിപണി നഷ്ടപ്പെടുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

കരാറിൽ പ്രതിഷേധിച്ച് ഗ്രാമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും കോലം കത്തിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു.

ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ പണിമുടക്കിന് കർഷകർ പൂർണ്ണ പിന്തുണ നൽകും. ആവശ്യമെങ്കിൽ വീണ്ടും ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് നീങ്ങുമെന്നും ടികായത്ത് മുന്നറിയിപ്പ് നൽകി.

Advertisment