New Update
/sathyam/media/media_files/CC47S9rjmmG75gesGnUO.jpg)
ഡല്‍ഹി: ജമ്മു കശ്മീരിലെ സമീപകാല ഭീകരാക്രമണങ്ങള്‍ ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെന്ന് സംശയിക്കുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള.
Advertisment
കശ്മീരിലെ സമീപകാല ഭീകര സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.
ആക്രമണം വര്‍ധിച്ചതിന് ഇന്ത്യന്‍ ഏജന്‍സികളെ കുറ്റപ്പെടുത്തിയ ഫാറൂഖ് അബ്ദുള്ളയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി.
അതെസമയം അനന്ത്‌നാഗില്‍ സുരക്ഷാ ഓപ്പറേഷനില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രദേശവാസികള്‍ക്ക് സുരക്ഷാ സേനയില്‍ നിന്ന് ഉചിതമായ പ്രതികരണം ഉറപ്പ് നല്‍കിയിട്ടുണ്ട്.