/sathyam/media/media_files/2025/09/13/namo-bharat-2025-09-13-18-39-02.jpg)
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ഏതാണെന്ന ചോദ്യത്തിന് വന്ദേഭാരത് എന്ന ഉത്തരമാണ് നൽകുന്നതെങ്കിൽ തെറ്റി. ഇനി രാജ്യത്തെ വേഗതയാർന്ന ട്രെയിൻ നമോ ഭാരത് ആണ്. ഡൽഹി മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റത്തിൽ സർവീസ് നടത്തുന്ന നമോ ഭാരത് കുതിക്കുന്നത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ്. 2016ൽ ലോഞ്ച് ചെയ്ത ഗതിമാൻ എക്‌സ്പ്രസായിരുന്നു ഇന്ത്യയുടെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിൻ. പിന്നീട് സെമി ഹൈസ്പീഡ് ട്രെയിൻ സീരീസായ വന്ദേഭാരത് വന്നു. ഇതും സമാനമായ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. പിന്നീട് റെയിൽവേ മന്ത്രാലയം 2024 ജൂൺ 24ന് ഇവയുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ എന്നുള്ളത് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത എന്ന നിലയിലേക്ക് മാറ്റുകയും ചെയ്തു.
മുപ്പത് നമോ ഭാരത് ട്രെയിൻ സെറ്റുകളിൽ ഓരോ എണ്ണത്തിനും ആറു കാറുകൾ വീതമാണ് ഉള്ളത്. 15 മിനിറ്റ് ഫ്രീക്വൻസിയിലാണ് ഇവ ഓടുന്നത്. ഇത് കടന്നുപോകുന്ന റൂട്ടിലെ 11 സ്റ്റേഷനുകൾക്ക് ഇടയിലൂടെയുള്ള യാത്രക്കിടയിൽ കുറച്ച് സെക്കൻഡുകൾ മാക്‌സിമം വേഗതയായ മണിക്കൂറിൽ 160 കിലോമീറ്ററിലേക്ക് എത്തും. ഇത് കിഴക്കൻ ഡൽഹിയിലെ ഈ ന്യൂ അശോക് നഗറിനും യുപിയിലെ മീററ്റ് സൗത്ത് സ്റ്റേഷനും ഇടയിലാണ് സർവീസ് നടത്തുന്നത്.
പതിനാറ് സ്റ്റേഷനുകളുള്ള 82.15 കിലോ മീറ്റർ നീളമുള്ള ഈ ഇടനാഴി ആരംഭിക്കുന്നത് ഡൽഹിയിലെ സാരായി കാലി ഖാൻ മുതൽ യുപിയിലെ മോദിപുരം വരെയാണ്. ഇത് ഉടൻ തന്നെ കമ്മിഷൻ ചെയ്യുമെന്ന് നാഷണൽ ക്യാപിറ്റൽ റീജിയണൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലിമിറ്റഡ് അധികൃതർ പറയുന്നു.