ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ പിരിവിൽ നി​യ​മ​ഭേ​ദഗ​തി​യു​മാ​യി കേ​ന്ദ്രം. നവംബർ 15 മുതൽ പ്രാബല്യത്തിൽ. യു​പി​ഐ വഴി പ​ണ​മ​ട​ച്ചാ​ൽ 25% അധികം മാത്രം, പണമായി അടച്ചാൽ ഇരട്ട നിരക്ക് തുടരും

New Update
fastag

ന്യൂ​ഡ​ൽ​ഹി: ടോ​ൾ പ്ലാ​സ​ക​ളി​ൽ ഫാ​സ്റ്റ് ടാ​ഗി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​ൽ നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം.

Advertisment

യു​പി​ഐ വ​ഴി പ​ണ​മ​ട​ച്ചാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ടോ​ള്‍ നി​ര​ക്കി​ന്‍റെ 25ശ​ത​മാ​നം അ​ധി​കം അ​ട​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് പു​തി​യ ഭേ​ദ​ഗ​തി.

പ​ണ​മാ​യി​ട്ടാ​ണെ​ങ്കി​ൽ നി​ല​വി​ലു​ള്ള​പോ​ലെ നി​ര​ക്കി​ന്‍റെ ഇ​ര​ട്ടി അ​ധി​ക​മാ​യി അ​ട​യ്ക്ക​ണം. ന​വം​ബ​ർ 15 ന് ​പു​തി​യ ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ടോ​ൾ പി​രി​വി​ൽ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കാ​നും യു​പി​ഐ ഇ​ട​പാ​ട് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണ് ന​ട​പ​ടി​യെ​ന്ന് ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം വാ​ര്‍​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ​ണ​മി​ട​പാ​ടു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മു​ള്ള സു​പ്ര​ധാ​ന ന​ട​പ​ടി​യാ​യി 2008 ലെ ​ദേ​ശീ​യ പാ​ത ഫീ​സ് നി​യ​മ​ങ്ങ​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്ത​ത്.

Advertisment