മാരത്തണ്‍ മാന്‍ ഫൗജ സിംഗിന് വാഹനാപകടത്തില്‍ 114 ആം വയസ്സില്‍ ദാരുണാന്ത്യം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

മുതിര്‍ന്ന മാരത്തണ്‍ ഓട്ടക്കാരന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു.

New Update
Untitledodi

ഡല്‍ഹി: മുതിര്‍ന്ന മാരത്തണ്‍ ഓട്ടക്കാരനായ ഫൗജ സിംഗ് അന്തരിച്ചു. അദ്ദേഹത്തിന് 114 വയസ്സായിരുന്നു. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ തന്റെ ഗ്രാമത്തില്‍ നടക്കാന്‍ പോയപ്പോള്‍ അജ്ഞാത വാഹനമിടിച്ചായിരുന്നു അന്ത്യം.

Advertisment

എഴുത്തുകാരന്‍ ഖുഷ്വന്ത് സിംഗ് അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചു. 'എന്റെ തലപ്പാവ് ധരിച്ച ടൊര്‍ണാഡോ ഇനിയില്ല.


എന്റെ ഏറ്റവും ആദരണീയനായ എസ്. ഫൗജ സിങ്ങിന്റെ വിയോഗത്തില്‍ ഞാന്‍ വളരെ ദുഃഖിതനാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ഓടെ അദ്ദേഹത്തിന്റെ ഗ്രാമമായ ബയാസില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു അജ്ഞാത വാഹനം അദ്ദേഹത്തെ ഇടിച്ചു. എന്റെ പ്രിയപ്പെട്ട ഫൗജ, നിങ്ങള്‍ സമാധാനത്തോടെ വിശ്രമിക്കൂ,' ഖുഷ്വന്ത് എക്സില്‍ പോസ്റ്റ് ചെയ്തു.


ഫൗജ സിങ്ങിന്റെ ജീവചരിത്രമായ 'ദി ടര്‍ബന്‍ഡ് ടൊര്‍ണാഡോ' എഴുതിയത് ഖുശ്വന്ത് സിംഗാണ്. 

സംഭവത്തെ തുടര്‍ന്ന് ഫൗജ സിങ്ങിന്റെ മകന്‍ പോലീസില്‍ വിവരം അറിയിച്ചതായി ആദംപൂര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഹര്‍ദീപ് സിംഗ് പറഞ്ഞു. അന്വേഷണ സംഘങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി.


ഫൗജ സിങ്ങിനെ ഇടിച്ച കാര്‍ കണ്ടെത്താനായിട്ടില്ല. ഞങ്ങള്‍ ഈ വിഷയം അന്വേഷിച്ചുവരികയാണ്, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,' എസ്എച്ച്ഒ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ഫൗജ സിംഗ് പ്രധാന റോഡിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കേസ് ഉടന്‍ അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യും,' അദ്ദേഹം ഉറപ്പ് നല്‍കി.


മുതിര്‍ന്ന മാരത്തണ്‍ ഓട്ടക്കാരന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു.

Advertisment