ഫിറോസ്പൂരിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം വെടിവച്ചു മരിച്ചു

പലതവണ മുട്ടിയപ്പോള്‍ മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ അവര്‍ അയല്‍ക്കാരനെയും വീട്ടിലെ വാടകക്കാരനെയും വിവരമറിയിച്ചു.

New Update
Untitled

ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ 42 വയസ്സുള്ള ഒരാള്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി വീട്ടില്‍ ആത്മഹത്യ ചെയ്തു.

Advertisment

ഹര്‍മന്‍ നഗര്‍ പ്രദേശത്താണ് സംഭവം നടന്നത്. വ്യാഴാഴ്ച കുടുംബത്തിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തിയത്.


പലതവണ മുട്ടിയപ്പോള്‍ മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ അവര്‍ അയല്‍ക്കാരനെയും വീട്ടിലെ വാടകക്കാരനെയും വിവരമറിയിച്ചു.

ആവര്‍ത്തിച്ച് മുട്ടിയിട്ടും മറുപടി ലഭിക്കാത്തതിനാല്‍, വീടിന്റെ ഗേറ്റ് ബലമായി തുറന്നെങ്കിലും രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുടുംബത്തെയാണ് കണ്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Advertisment