ഡൽഹി സ്ഫോടനം. അൽ ഫലാഹ് സർവകലാശാലക്കെതിരെ എഫ്ഐആർ. വഞ്ചന, വ‍്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ രണ്ടു എഫ്ഐആറുകൾ

സർവകലാശാല ആസ്ഥാനത്ത് പോലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്

New Update
1510195-zcbb

 ഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾ ജോലി ചെയ്തിരുന്ന അൽ ഫലാഹ് സർവകലാശാലക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വഞ്ചന, വ‍്യാജരേഖ ചമയ്ക്കൽ അടക്കം രണ്ടു എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Advertisment

ഡൽഹിയിലെ ക്രൈം ബ്രാഞ്ച് ഉദ‍്യോഗസ്ഥർ സർവകലാശാലയുടെ ഡൽഹിയിലെ ആസ്ഥാനത്ത് പരിശോധന നടത്തി.

സർവകലാശാല ആസ്ഥാനത്ത് പോലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസ് സർവകലാശാലയ്ക്ക് നോട്ടീസ് നൽകുകയും ചില രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. യുജിസി, എൻഎഎസി എന്നിവ നേരത്തെ സർവകലാശാലക്കെതിരെ രംഗത്തെത്തിയിരുന്നു. 

സർവകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചെന്ന് യുജിസിയും എൻഎഎസി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. 

Advertisment