ജയ്പൂർ ഹൈവേയിൽ എൽപിജി ട്രക്ക് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ തീപിടുത്തവും സ്ഫോടനവും

ജയ്പൂര്‍-അജ്മീര്‍ ഹൈവേയുടെ ഇരുവശത്തുമുള്ള ഗതാഗതം ഉടന്‍ നിര്‍ത്തിവച്ചു, അടിയന്തര സേവനങ്ങള്‍ സ്ഥലത്തെത്തി.

New Update
Untitled

ഡല്‍ഹി: ജയ്പൂര്‍-അജ്മീര്‍ ഹൈവേയില്‍ ദുഡുവിലെ സന്‍വാര്‍ദ പ്രദേശത്തിന് സമീപം എല്‍പിജി സിലിണ്ടറുകള്‍ നിറച്ച ട്രക്ക് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായി. തീപിടുത്തത്തില്‍ ഏഴ് വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

Advertisment

നിര്‍ത്തിയിട്ടിരുന്ന എല്‍പിജി നിറച്ച ട്രക്കിലേക്ക് പിന്നില്‍ നിന്ന് ഒരു ടാങ്കര്‍ ഇടിച്ചുകയറിയതായി പോലീസ് പറഞ്ഞു. കൂട്ടിയിടിയുടെ ശക്തിയില്‍  തീഗോളമായി, തുടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ ഒന്നിനുപുറകെ ഒന്നായി തീപിടിച്ച് സ്ഫോടന പരമ്പര ഉണ്ടായി.


ജയ്പൂര്‍-അജ്മീര്‍ ഹൈവേയുടെ ഇരുവശത്തുമുള്ള ഗതാഗതം ഉടന്‍ നിര്‍ത്തിവച്ചു, അടിയന്തര സേവനങ്ങള്‍ സ്ഥലത്തെത്തി. ദുഡു, ബഗ്രു, കിഷന്‍ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിന് അഗ്‌നിശമന സേനാ വാഹനങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാന്‍ പ്രവര്‍ത്തിക്കുന്നു.

പോലീസ് പ്രദേശം വളഞ്ഞു, ജയ്പൂര്‍ ഐജി രാഹുല്‍ പ്രകാശ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ജില്ലാ, പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നു.

Advertisment