പഞ്ചാബിലെ സിർഹിന്ദ് സ്റ്റേഷനിൽ ഗരീബ് രഥ് എക്സ്പ്രസിൽ തീപിടുത്തം; കോച്ച് കത്തിനശിച്ചു

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ട്രെയിന്‍ സഹര്‍സയിലേക്കുള്ള യാത്ര പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: പഞ്ചാബിലെ സിര്‍ഹിന്ദ് സ്റ്റേഷനില്‍ ഇന്ന് രാവിലെ 7:30 ഓടെ അമൃത്സര്‍-സഹര്‍സ എക്‌സ്പ്രസിന്റെ ഒരു കോച്ചില്‍ തീപിടുത്തമുണ്ടായി.

Advertisment

പുക ഉയരുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ എല്ലാ യാത്രക്കാരെയും തീവണ്ടിയുടെ മറ്റ് ഭാഗങ്ങളിലേക്ക് മാറ്റി. തീ പടരുന്നത് തടയാന്‍ അടിയന്തര സംഘങ്ങള്‍ പ്രവര്‍ത്തിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. 

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ട്രെയിന്‍ സഹര്‍സയിലേക്കുള്ള യാത്ര പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment