/sathyam/media/media_files/2025/03/24/I4kA3luggCUNoHK3683T.jpg)
മുംബൈ: മുംബൈയിലെ വിദ്യാവിഹാര്‍ പ്രദേശത്തെ 13 നില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ തീപിടുത്തത്തില്‍ ഒരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വിദ്യാവിഹാര്‍ സ്റ്റേഷന് എതിര്‍വശത്തുള്ള നൈതാനി റോഡിലുള്ള തക്ഷശില കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയില്‍ പുലര്‍ച്ചെ 4.35 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായി സ്ഥിതി ചെയ്യുന്ന അഞ്ച് ഫ്‌ലാറ്റുകളിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, തടി ഫര്‍ണിച്ചറുകള്‍, എസി യൂണിറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവ കത്തിനശിച്ചതായി അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലെ ലോബികളിലെ തടി ചുമര്‍ ഫിറ്റിംഗുകള്‍, ഫര്‍ണിച്ചറുകള്‍, ഷൂ റാക്കുകള്‍ എന്നിവയും കത്തിനശിച്ചു.
15 മുതല്‍ 20 വരെ പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ രണ്ട് സുരക്ഷാ ജീവനക്കാരെ രാജവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരില്‍ ഒരാളായ ഉദയ് ഗംഗന്‍ (43) മരിച്ചതായി പ്രഖ്യാപിച്ചു.
മരിച്ചയാള്‍ക്ക് 100 ശതമാനം പൊള്ളലേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റൊരാള്‍, സഭാജീത് യാദവ് (52) 25 മുതല്‍ 30 ശതമാനം വരെ പൊള്ളലേറ്റ് ചികിത്സയിലാണ്.
ലെവല്‍ 2 തീപിടുത്തം മാത്രമായിരുന്നു അതെന്നും രാവിലെ 7.33 ഓടെ നിയന്ത്രണവിധേയമാക്കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us