ലഖ്നൗ: ലഖ്നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ തീപിടുത്തം. നൂറുകണക്കിന് രോഗികളാണ് ഈ സമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഇവരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. നിലവില്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.
ലോക്ബന്ധു ആശുപത്രിയില്‍ തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചയുടനെ അഗ്‌നിശമന സേനയുടെ ഒരു സംഘത്തെ സ്ഥലത്തേക്ക് അയച്ചതായി ലഖ്നൗ ഡിഎം വിശാഖ് ജി അയ്യര്‍ പറഞ്ഞു.
ഐ.സി.യു, ഒരു വനിതാ വാര്‍ഡ്, മറ്റൊരു വാര്‍ഡ് എന്നിവിടങ്ങളിലാണ് തീപിടുത്തം ബാധിച്ചത്. ഈ വാര്‍ഡുകളില്‍ നിന്ന് എല്ലാ രോഗികളെയും രക്ഷപ്പെടുത്തി. രോഗികളെ 3 ആശുപത്രികളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.