ഹൈദരാബാദ്: ഹൈദരാബാദില്‍ വന്‍ തീപിടുത്തത്തില്‍ 17 പേര്‍ക്ക് ദാരുണാന്ത്യം. ചാര്‍മിനാറിനടുത്തുള്ള കെട്ടിടത്തിലാണ് ദാരുണ സംഭവം. ഇന്ന് രാവിലെ 6.30 ഓടെ ഉണ്ടായ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു.