ഡല്‍ഹി: ഡല്‍ഹിയിലെ മോഡല്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുഡ് മണ്ഡിക്കടുത്തുള്ള ചേരികളില്‍ വന്‍ തീപിടുത്തമുണ്ടായി. തീപിടുത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, ചേരികളിലുണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു.
മാര്‍ക്കറ്റിന് ചുറ്റുമുള്ള നിരവധി കടകളിലേക്ക് തീ പടര്‍ന്നു. ആളുകള്‍ ഉടന്‍ തന്നെ പോലീസിനെയും അഗ്‌നിശമന സേനയെയും അറിയിച്ചു.
വിവരം ലഭിച്ചയുടനെ ഒരു ഡസനോളം ഫയര്‍ എഞ്ചിനുകള്‍ എത്തി രണ്ട് മണിക്കൂര്‍ നീണ്ട കഠിനാധ്വാനത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.
തീപിടുത്തത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. പോലീസ് കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.