ഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ -13 ലെ ഒരു കെട്ടിടത്തിന്റെ ഏഴാം നിലയില്‍ തീപിടുത്തം. തീ വളരെ രൂക്ഷമായതിനാല്‍ പലരും കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. ഇവരുടെ നില ഗുരുതരമാണ്.
എംആര്‍വി സ്‌കൂളിന് സമീപമുള്ള ഒരു കെട്ടിടത്തിന്റെ ഏഴാം നിലയില്‍ തീപിടുത്തമുണ്ടായതായി രാവിലെ 10 മണിയോടെയാണ് അഗ്‌നിശമന സേനയ്ക്ക് വിവരം ലഭിച്ചത്.
തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ എട്ട് അഗ്‌നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ തുടങ്ങി.
തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്ന് ഡിഎഫ്എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.