ഇൻഡോറിൽ കെട്ടിടത്തിൽ തീപിടുത്തം, ഒരു ഉദ്യോഗസ്ഥന് പരിക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഞങ്ങളുടെ ജീവനക്കാരില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു

New Update
Untitled

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഉണ്ടായ വന്‍ തീപിടുത്തം അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഫയര്‍ ഓഫീസര്‍ക്ക് പരിക്കേറ്റു.


Advertisment

എംജി റോഡില്‍ തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി നാല് ഫയര്‍ ടെന്‍ഡറുകള്‍ ഉടന്‍ സ്ഥലത്തെത്തിയതായി അധികൃതര്‍ അറിയിച്ചു.


തീപിടുത്തമുണ്ടായതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഞങ്ങളുടെ നാല് വാഹനങ്ങള്‍ തീ അണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഞങ്ങളുടെ ജീവനക്കാരില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു,' അഗ്‌നിശമന വകുപ്പിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുശീല്‍ കുമാര്‍ ദുബെ പറഞ്ഞു. 

നാല് വാഹനങ്ങള്‍ തീ അണയ്ക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 

Advertisment