/sathyam/media/media_files/2025/04/26/jWIEnDFJ318WZuHifbqV.webp)
ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കാഞ്ചനായിക്കന്‍പട്ടി ഗ്രാമത്തില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്.
തമിഴ്നാട് കൊട്ടമേട് സ്വദേശിയായ സെല്‍വരാജ് (29), ലോകേഷ് (20), ഗുരുവള്ളിയൂരില്‍ നിന്നുള്ള 11 വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. കാഞ്ചനൈക്കന്‍പട്ടി ഗ്രാമത്തിലെ പൂസാരിപട്ടി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ച് തീപിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് പൊട്ടിക്കുന്നതിനായി കൊണ്ടുപോകുകയായിരുന്ന പടക്കക്കെട്ടിന് വെള്ളിയാഴ്ച രാത്രി 8.50 ഓടെയാണ് തീപിടിച്ചത്. അപകടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനശോചനം അറിയിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us