/sathyam/media/media_files/2025/09/12/gavayi-2025-09-12-15-26-10.jpg)
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ന്യൂഡൽഹിക്ക് മാത്രമായി പ്രത്യേക നയം ഉണ്ടാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി. ഡൽഹി എൻസിആർ മേഖലയിൽ പടക്കങ്ങളുടെ വിൽപ്പന, സംഭരണം, ഗതാഗതം, നിർമ്മാണം എന്നിവ നിരോധിച്ച ഏപ്രിൽ 3 ലെ ഉത്തരവിനെതിരെയുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഈ പരാമർശങ്ങൾ നടത്തിയത്.
"ദേശീയ തലസ്ഥാന മേഖലയിലുള്ള നഗരങ്ങൾക്ക് ശുദ്ധവായു ലഭിക്കാനുള്ള അവകാശമുണ്ടെങ്കിൽ, മറ്റ് നഗരങ്ങളിലെ ജനങ്ങൾക്ക് എന്തുകൊണ്ട് അത് അവകാശപ്പെടുന്നില്ല? എന്ത് നയമുണ്ടെങ്കിലും, അത് ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കണമെന്നും രാജ്യത്തെ ഉന്നത വിഭാഗമായതുകൊണ്ട് ഡൽഹിക്ക് വേണ്ടി മാത്രം ഒരു നയം രൂപീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു.
ജനസംഖ്യയുടെ വലിയൊരു വിഭാഗം തെരുവുകളിൽ ജോലി ചെയ്യുന്നവരാണെന്നും മലിനീകരണം ഏറ്റവും കൂടുതൽ ബാധിച്ചത് അവരെയാണെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാണിച്ചു. . മലിനീകരണത്തിനെതിരെ പോരാടുന്നതിന് എല്ലാവർക്കും അവരുടെ വീട്ടിലോ ജോലിസ്ഥലത്തോ ഒരു എയർ പ്യൂരിഫയർ വാങ്ങാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.