ഹൈദരാബാദ്: സ്‌കൂട്ടറില്‍ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ഏലൂരിലാണ് സംഭവം. ദുര്‍ഗാസി സുധാകര്‍ (30) എന്നയാളാണ് മരിച്ചത്.
ദീപാവലി ആഘോഷിക്കാന്‍ തബേതി സായി എന്നയാള്‍ക്കൊപ്പമാണ് ഇയാള്‍ സ്‌കൂട്ടറില്‍ പടക്കം കൊണ്ടുപോയത്. ഏലൂർ ടൗണിലെ തുരു വീഥിയിലുള്ള ഗംഗാനമ്മ ക്ഷേത്രത്തിൽ എത്തിയപ്പോൾ വാഹനം സ്പീഡ് ബ്രേക്കറിൽ ഇടിച്ചതിന് പിന്നാലെ ബാഗിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.
സുധാകര്‍ സംഭവസ്ഥലത്തു മരിച്ചു. സായിക്ക് ഗുരുതരമായി പരിക്കേറ്റു. റോഡരികിൽ നിന്നിരുന്ന എസ് ശശി, കെ ശ്രീനിവാസ റാവു, ഖാദർ, സതീഷ്, സുരേഷ് എന്നിവർക്കും പരിക്കേറ്റു.