തമിഴ്നാട്ടിലെ പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി: ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

ശിവകാശിക്കടുത്തുള്ള ചിന്ന കാമന്‍പട്ടി ഗ്രാമപ്രദേശത്തുള്ള ഒരു പടക്ക ഫാക്ടറിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു

New Update
Untitledmusk

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ഒരു പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Advertisment

അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ചികിത്സയ്ക്കായി ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.


വിരുദുനഗര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം മറ്റൊരു സ്‌ഫോടനം നടന്നിരുന്നു. ശിവകാശിക്കടുത്തുള്ള ചിന്ന കാമന്‍പട്ടി ഗ്രാമപ്രദേശത്തുള്ള ഒരു പടക്ക ഫാക്ടറിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിട്ടുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായതായും ഫാക്ടറിയില്‍ നിന്ന് കട്ടിയുള്ള പുക ഉയരുന്നതായും അകത്തു നിന്ന് തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദങ്ങള്‍ കേട്ടതായും വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല.

 

Advertisment