വിരുദുനഗര്‍: തമിഴ്‌നാട്ടിലെ ഗോകുലേഷ് പടക്ക ഫാക്ടറിയില്‍ സ്‌ഫോടനം. വന്‍ തീപിടുത്തെ തുടര്‍ന്ന് 4 പേര്‍ മരിച്ചു, 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
സ്‌ഫോടനം എങ്ങനെ സംഭവിച്ചു, എന്താണ് കാരണം എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പരിക്കേറ്റവരെ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഫാക്ടറി മുഴുവന്‍ തകര്‍ന്നു. സ്‌ഫോടനത്തിന് ശേഷം അവശിഷ്ടങ്ങള്‍ എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നു.
വിവരം ലഭിച്ചയുടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.