ആഘോഷം അതിരുവിട്ടു: പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പടക്കം പൊട്ടിച്ച് ആഘോഷം, ബിജെപി ഓഫീസ് കത്തിനശിച്ചു

ബി.ജെ.പി പ്രവര്‍ത്തകര്‍ ബി.ജെ.പി ഓഫീസില്‍ പടക്കങ്ങള്‍ പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ ഓഫീസിന്റെ നാലാം നിലയില്‍ പടക്കം പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നതെന്ന് ഇന്‍ഡോര്‍ എസിപി തുഷാര്‍ സിംഗ് പറഞ്ഞു.

New Update
Firecrackers

ഡല്‍ഹി:  പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പടക്കംപൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ തീപിടിച്ചി ബിജെപി ഓഫീസ് കത്തിനശിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ നാല് നിലകളുള്ള ബിജെപി ഓഫീസിനാണ് തീപിടിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. 

Advertisment

കെട്ടിടത്തിലെ പ്ലൈവുഡ്, സോഫ, മറ്റ് ഫര്‍ണിച്ചറുകള്‍ എന്നിവ കത്തിനശിച്ചു. പടക്കം പൊട്ടിച്ചതായാണ് തീ പടരാന്‍ കാരണമായതെന്ന് ബിജെപി മീഡിയ സെല്ലിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ ആളപായമില്ല.