ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/HbIRY1Z0TKCuUHgE0Bs7.jpg)
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ടോട്ട ഗലി മേഖലയില്‍ കാട്ടുതീ. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
Advertisment
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ കന്‍ഡ്‌ലി വനമേഖലയിലും തീപിടിത്തമുണ്ടായിരുന്നു. ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
രണ്ട് തീപിടിത്തങ്ങളുടെയും കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുവരെ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹിമാചൽ പ്രദേശ് വനം വകുപ്പ് സംസ്ഥാനത്ത് 1,500 കാട്ടുതീ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന് ലഭ്യമായ കണക്കുകൾ പ്രകാരം കഴിഞ്ഞ 50 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട തീപിടുത്തത്തിൽ 13,000 ഹെക്ടർ വനഭൂമി നശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us