New Update
/sathyam/media/media_files/2024/12/24/DJpJGDRLtcqajJtlbAZA.jpg)
ചെന്നൈ: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള 17 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.
Advertisment
അറസ്റ്റിലായവര്‍ക്കൊപ്പം രണ്ട് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു.
രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നിന്ന് പുറപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ധനുഷ്‌കോടിക്കും തലൈമന്നാറിനും ഇടയിലുള്ള കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീലങ്കന്‍ നാവികസേനയുടെ പട്രോളിംഗ് ബോട്ട് ഇവരെ വളയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു
മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യുന്നതിനായി തലൈമന്നാര്‍ നാവികസേനാ ക്യാമ്പിലേക്ക് മാറ്റി.
അന്വേഷണത്തിന് ശേഷം ഇവരെ തുടര്‍നടപടികള്‍ക്കായി മാന്നാര്‍ ഫിഷറീസ് വകുപ്പ് അധികൃതര്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us