പനാജി: മത്സ്യബന്ധന കപ്പല്‍ അന്തര്‍വാഹിനിയുമായി കൂട്ടിയിടിച്ച് കാണാതായ രണ്ട് ജീവനക്കാരുടെ മൃതദേഹം ഗോവ തീരത്ത് അറബിക്കടലില്‍ നിന്ന് കണ്ടെടുത്തതായി മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച കരയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനിയുമായി കൂട്ടിയിടിച്ച് മത്സ്യബന്ധന കപ്പല്‍ മാര്‍ത്തോമ മുങ്ങിയത്. കാണാതായ രണ്ട് ജീവനക്കാരെയും കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.
വ്യാഴാഴ്ച നാവികസേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (ഒഎന്‍ജിസി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കാണാതായ ജീവനക്കാരുടെ മൃതദേഹങ്ങള്‍ കടല്‍ത്തീരത്ത് നിന്ന് കണ്ടെടുത്തതെന്ന് ഇന്ത്യന്‍ നാവികസേന വക്താവ് അറിയിച്ചു.