ഫിറ്റ്‌നസ് ടെസ്റ്റ് നിയമങ്ങളിൽ വൻ മാറ്റം. 10 വർഷം പഴക്കം കഴിഞ്ഞാൽ നിർബന്ധ പരിശോധന. 20 വർഷം പഴക്കമുള്ള ട്രക്കുകളുടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് കുത്തനെ വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ

New Update
Vehicle-Fitness-Test-Fees-Hiked-1763456643924

ഡ​ൽ​ഹി: വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ൻ​ട്ര​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. പു​തി​യ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് ബാ​ധ​ക​മാ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി 15 വ​ർ​ഷ​ത്തി​ൽ​നി​ന്ന് 10 വ​ർ​ഷ​മാ​യി മാ​റ്റി നി​ശ്ച​യി​ച്ചി​ട്ടു​മു​ണ്ട്.

Advertisment

വാ​ഹ​ന​ങ്ങ​ളു​ടെ പ​ഴ​ക്കം അ​നു​സ​രി​ച്ച് മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചു​കൊ​ണ്ടാ​ണ് ഫീ​സ് വ​ർ​ധി​പ്പി​ച്ചി​ട്ടു​ള്ള​ത്. 10-15 വ​ർ​ഷം, 15-20 വ​ർ​ഷം, 20 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് ത​രം തി​രി​ച്ചി​ട്ടു​ള്ള​ത്. വാ​ഹ​നം പ​ഴ​കും​തോ​റും ഓ​രോ വി​ഭാ​ഗ​ത്തി​നും ഉ​യ​ർ​ന്ന ഫീ​സാ​ണ് ഈ​ടാ​ക്കു​ക.

ഹെ​വി കൊ​മേ​ഷ്യ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന വ​രു​ത്തി​യി​ട്ടു​ള്ള​ത്. പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച് 20 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഒ​രു ട്ര​ക്കി​നോ ബ​സി​നോ ഇ​നി ഫി​റ്റ്‌​ന​സ് ടെ​സ്റ്റി​നാ​യി 25,000 രൂ​പ ന​ൽ​കേ​ണ്ടി​വ​രും.

മു​ന്പ് ഇ​ത് 2,500 രൂ​പ​യാ​യി​രു​ന്നു. ഇ​തേ പ​രി​ധി​യി​ലു​ള്ള മീ​ഡി​യം കൊ​മേ​ഷ്യ​ൽ വാ​ഹ​ന​ങ്ങ​ൾ 1,800 രൂ​പ​യ്ക്ക് പ​ക​രം 20,000 രൂ​പ ന​ൽ​ക​ണം.

20 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലു​ള്ള ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​നി 15,000 രൂ​പ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്. മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 7,000 രൂ​പ​യും 20 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഇ​രു​ച​ക്ര വ​ഹ​ന​ങ്ങ​ൾ​ക്ക് 2,000 രൂ​പ​യു​മാ​ണ് ഫീ​സ്.

15 വ​ർ​ഷ​ത്തി​ൽ താ​ഴെ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് പു​തു​ക്കി​യ റൂ​ൾ 81 പ്ര​കാ​രം ഫി​റ്റ്‌​ന​സ് ടെ​സ്റ്റു​ക​ൾ​ക്കാ​യി മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ​ക്ക് 400 രൂ​പ ന​ൽ​ക​ണം. എ​ൽ​എം​വി​ക​ൾ​ക്ക് 600 രൂ​പ​യും മീ​ഡി​യം, ഹെ​വി കൊ​മേ​ഷ്യ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് 1,000 രൂ​പ​യും ന​ൽ​ക​ണം.

Advertisment